ലഹരിക്കു വേണ്ടി ഫെവികോള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി
വെട്ടത്തൂര്‍: വര്‍ഷങ്ങളായി കഞ്ചാവ് കച്ചവടം വലിയ തോതില്‍ നടക്കുന്ന വെട്ടത്തൂര്‍, തെക്കന്‍മല കവല, കാപ്പ്, മേല്‍കുളങ്ങര ഭാഗങ്ങളില്‍ ലഹരിക്കു വേണ്ടി ഫെവികോളും ഉപയോഗിക്കുന്നതായി കണ്ടെത്തി. പതിനഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് അധികവും ഫെവികോളില്‍ ലഹരി കണ്ടത്തുന്നത്. വെട്ടത്തൂര്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.
പ്ലാസ്റ്റിക്ക് പോലുള്ള കവറുകളില്‍ ഫെവികോള്‍ ഒഴിച്ച് മുക്കിനോട് ചേര്‍ത്തു പിടിച്ച് അതില്‍ നിന്നും പുറത്തു വരുന്ന ഗ്യാസ് വലിച്ചു കയറ്റിയാണ് ഇതില്‍ നിന്നും ലഹരി കണ്ടെത്തുന്നത്. ഇത്തരം സാധനങ്ങള്‍ കിട്ടാത്ത അവസരങ്ങളില്‍ എഴുത്ത് മായ്ച്ച് കളയാന്‍ ഉപയോഗിക്കുന്ന എറെയ്‌സര്‍, പാരസിറ്റാമോള്‍, പോലുള്ള ചില മരുന്നുകള്‍ സോഡ പോലുള്ള പാനീയങ്ങളില്‍ കലര്‍ത്തി കുടിക്കുന്ന മാര്‍ഗങ്ങളും സ്വീകരിക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ നാട്ടില്‍ എത്തുന്നവരില്‍ ചിലര്‍ രഹസ്യമായും അല്ലാതെയും കൊണ്ടുവന്നാണ് ഇത്തരം പദാര്‍ഥങ്ങള്‍ വിപണനം നടത്തുന്നത്. ബുദ്ധിയും കഴിവും നശിപ്പിക്കാന്‍ ശേഷിയുള്ള കഞ്ചാവ് വാറ്റി എടുത്ത് ഒരുതരം ഓയിലും പാല്‍ കായത്തിന്റെ മണമുള്ള ആയുര്‍വേദ ഗുളിക എന്നു തോന്നിക്കുന്ന ഉരുളകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതു പെട്ടെന്ന് പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതും ഇത്തരക്കാര്‍ക്ക് നിര്‍ഭയം വിതരണം ചെയ്യാന്‍ സാഹചര്യം ഒരുക്കുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിസരവും വേണ്ടവിധം പരിശോധന നടത്തിയാല്‍ ഇതിനെ തടയാന്‍ കഴിയുമെങ്കിലും ഇത്തരക്കാരെ സഹായിക്കാന്‍ പ്രദേശത്ത് തന്നെയുള്ള ചില മുതിര്‍ന്ന കഞ്ചാവ് വില്‍പ്പനക്കാരുടെ സഹായം ഇവര്‍ക്ക് തുണയാവുകയാണ്. വളരെ കുറഞ്ഞ കാലങ്ങള്‍ കൊണ്ടാണ് വെട്ടത്തൂരില്‍ മയക്കു മരുന്ന് കച്ചവടക്കാര്‍ പിടിമുറുക്കാന്‍ തുടങ്ങിയത്.
രണ്ട് ഹൈസ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലകൊള്ളുന്ന വെട്ടത്തൂര്‍ പ്രദേശത്തേക്ക് കൊടികുത്തി മലയുടെ ചുറ്റുപാടുകളില്‍ നിന്നും വന്‍ ശക്തിയുള്ള പല മയക്കു മരുന്നുകളും കൊണ്ടുവരുന്നതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ അകാരണമായി ശക്തമായ രീതിയില്‍ ദേഷ്യപ്പെടുകയോ സംസാരമോ പ്രസരിപ്പോ ഇല്ലാതെ മൂകമായി ഇരിക്കുകയോ ചെയ്യുന്നതായും വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അമിത ലോഡും, വേഗതയും ഉണ്ടാവുന്നതായും നാട്ടുകാര്‍ പറയുന്നു. പുതുതലമുറയെ മയക്കു മരുന്നുകളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."