HOME
DETAILS
MAL
backup
September 27 2016 | 23:09 PM
തിരൂരങ്ങാടി: ആഴ്ചകള്‍ പിന്നിട്ടിട്ടും എക്സ്റേ യന്ത്രം നന്നാക്കിയില്ല. രോഗികള്‍ വലയുന്നു. തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ എക്സ്റേ മെഷീനാണ് കേടായത്. കഴിഞ്ഞ മൂന്നിന് പ്രവര്‍ത്തനരഹിതമായ യന്ത്രം ഇതേവരെ ശരിയാക്കിയിട്ടില്ല. അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരി പറയുന്നത്.
പ്രതിദിനം ആയിരത്തി അഞ്ഞൂറിലേറെ രോഗികള്‍ ചികിത്സതേടിയെത്തുന്ന താലൂക്കാശുപത്രിയില്‍ ദിനേനെ ശരാശരി മുപ്പതോളം രോഗികള്‍ എക്സ്റേ എടുക്കാന്‍ എത്താറുണ്ട്. യന്ത്രം കേടായതോടെ രോഗികള്‍ വലയുകയാണ്. എക്സ്റേ എടുക്കാന്‍ ചെമ്മാട് ടൗണിലെ സ്വകാര്യലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."