HOME
DETAILS

ഐ.എസിലേക്ക് ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഭീകരന്‍ കൊല്ലപ്പെട്ടു

  
backup
April 25 2016 | 07:04 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ന്റെ ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നവരില്‍ പ്രധാനിയായ മുഹമ്മദ് ഷാഫി അമര്‍(26) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദീനിലൂടെയാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. യൂസഫ് എന്ന പേരിലും മുഹമ്മദ് ഷാഫി അമര്‍ അറിയപ്പെട്ടിരുന്നു. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയായ ഇയാള്‍ ഇന്ത്യയിലെ യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഐഎസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഏകദേശം 700 ഓളം പേരെ സോഷ്യല്‍ മീഡിയ മുഖാന്തരം ഐ.എസിലേക്ക് ആകര്‍ഷിക്കാനും മൂപ്പതോളം പേരെ ഐഎസില്‍ ചേര്‍ത്തിരുന്നതായുമാണ് സൂചന. മുഹമ്മദ് ഷാഫി അമറിന്റെ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ അമര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago