കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു
ആലുവ: മഹിളാലയം ജങ്ഷനില്‍ എന്‍.കെ ഓഡിറ്റോറിയത്തിന് സമീപം ക.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 3.30ന് ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റൂട്ടിലാണ് അപകടം. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്.
ആലുവയില്‍ നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ അടിമാലിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഫയര്‍സ്റ്റേജ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡിന് സമീപത്തുള്ള കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറിന് സമീപത്തേക്ക് വീണു.
തലകീഴായി വീണ് ഭാഗികമായി തകര്‍ന്ന ഓട്ടോറിക്ഷയില്‍ നിന്നും യാത്രക്കാരായ പോഞ്ഞാശ്ശേരി വടയത്ത് വീട്ടില്‍ അലി (32), ഷമീന (26) എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വഴിയാത്രക്കാരായ രണ്ടണ്ടുപേര്‍ക്ക് കൂടിയും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ് അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവര്‍ അശ്രദ്ധയോടെയാണ് വാഹനമോടിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനങ്ങളുടെ അമിതവേഗതമൂലം ഈ റൂട്ടില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."