പൊലിസ് നടപടിക്കെതിരേ ജില്ലയിലെങ്ങും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തൃശൂര്‍: തിരുവനന്തപുരത്ത് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച പൊലിസ് നടപടിയിലും കെ.പി.സി.സി പ്രസിഡന്റ് ഇരുന്ന സത്യഗ്രഹ പന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞതിലും പ്രതിഷേധിച്ച് ജില്ലയിലെങ്ങും യൂത്ത്‌കോണ്‍ഗ്രസ് അമര്‍ഷം ആളിക്കത്തി. തൃശൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
തൃശൂരില്‍ പ്രസിഡന്റ് ഷിജു വെളിയത്ത്, കെ.എന്‍ ജെയ്‌സന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ടി. ജെ സനീഷ്‌കുമാര്‍, രവി താണിയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശീതള്‍ രാജാ, ബാലു കനാല്‍, രതീഷ് സി.എം, സിബീഷ് പോള്‍, നേതാക്കളായ ബഷീര്‍ അഹമ്മദ്, ടോം അരണാട്ടുകര, ലാല്‍ മോഹന്‍, ലിബീഷ് ചിറയത്ത്, സിന്റോ മഞ്ഞളി, കെ.പി എല്‍ദോസ്, നൗഫല്‍ ഗുരുവായൂര്‍, പ്രഭുദാസ്, ബിന്നി നടത്തറ, ആന്റോ ചീനിയ്ക്കല്‍, ജിയോ കൂര്‍ക്കഞ്ചേരി, ജോമോന്‍ കുറ്റിമുക്ക് നേതൃത്വം നല്‍കി.
പുത്തന്‍ചിറ: സ്വാശ്രയ മെഡിക്കല്‍ ഫിസ് വര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ യാതോരു പ്രകോപനവുമില്ലാതെ ഗ്രനേഡ് പ്രയോഗിക്കുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ലാത്തിചാര്‍ജ് നടത്തുകയുംചെയ്ത സര്‍ക്കാരിന്റെ പൊലിസ് അതീക്രമത്തനെതിരേ കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് വി.എ നദീര്‍, വി.കെ വേലായുധന്‍, ടി. പ്രവീണ്‍, ടി.ജി രാജന്‍, എം.എം അബ്ദുല്‍ ഷുക്കൂര്‍ നേതൃത്വംനല്‍കി. ആന്റണി പയ്യപ്പിള്ളി, ടി.കെ ജോണി , ടി.എസ് ഷാജി, മേജോ തോമസ്, വി.എസ് അരുണ്‍രാജ് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിച്ചു .
പാവറട്ടി: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടത്തിയ നരനായാട്ടിനെതിരേ യൂത്ത് കോണ്‍ഗ്രസ് അസംബ്ലി കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം പ്രസാദ് വാക ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ സലിം, പി.വി കുട്ടപ്പന്‍, സിജു പാവറട്ടി സംസാരിച്ചു.
വടക്കാഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് മൃഗീയമായി തല്ലിച്ചതച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകര്‍, വൈശാഖ് നാരായണന്‍, നാസര്‍ മങ്കര, ടി.എച്ച് മുഹമ്മദ് ഷെഫീക്ക്, ഷീബ ഗിരീഷ്, കുട്ടന്‍ മച്ചാട്, അഭിലാഷ് ശ്രീനിവാസന്‍, എ.എച്ച് അസീക്ക്, ഷെയ്ക്ക്ബാച്ച, ഒ. ശ്രീകൃഷ്ണന്‍, കെ.എം അബ്ദുല്‍ സലാം, സൗമ്യമായാദാസ്, സന്ധ്യ കൊടയ്ക്കാടത്ത്, സച്ചിന്‍ ആനന്ദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."