സഊദിയില്‍ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നു; ശൂറ കൗണ്‍സിലില്‍ വോട്ടെടുപ്പ് തിങ്കളാഴ്ച
ജിദ്ദ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം നീട്ടുന്നത് സംബന്ധിച്ച കാര്യത്തില്‍ തിങ്കളാഴ്ച ശൂറ കൗണ്‍സിലില്‍ വോട്ടെടുപ്പ്. ധനകാര്യസമിതിയുടെ മൂന്ന് നിര്‍ദിഷ്ട ബില്ലുകള്‍ പുനപ്പരിശോധിച്ച ശേഷമാകും സിവില്‍സര്‍വീസ് വിരമിക്കല്‍ സംവിധാനത്തില്‍ മാറ്റം വരുത്തുക. നിലവിലുള്ള എല്ലാ പെന്ഷന് പദ്ധതിയെയും സമഗ്രമായ പഠനത്തിന് വിധേയമാക്കും. ജഡ്ജിമാരുടേതും മന്ത്രിമാരുടെതും ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആക്കണമെന്നാണ് നിര്‍ദേശം. വര്‍ഷംതോറും ജീവിതച്ചെലവ് അലവന്‍സ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. വനിതാ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും യാതൊരു വിവേചനവുമില്ലാതെ വിരമിക്കല്‍ പ്രയാം 75 ആക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പുരുഷന്മാരെക്കാള് ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."