HOME
DETAILS
MAL
സാര്‍ക്ക് ഉച്ചകോടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാകിസ്താന്
backup
September 28 2016 | 16:09 PM
ഇസ്്ലാമാബാദ്: സാര്‍ക്ക് ഉച്ചകോടി നിശ്ചയിച്ച പ്രകാരം നവംബറില്‍ തന്നെ നടക്കുമെന്ന് പാകിസ്താന്.
വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്.
സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യയുടെ തീരുമാനം ഔദ്യോഗികമായി അറിഞ്ഞിട്ടില്ല. സമ്മേളനം ബഹിഷ്കരിക്കാനാണ് തീരുമാനമെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സാര്‍ക്ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇപ്പോള്‍ സാര്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളിനെ ഇന്ത്യ ഇക്കാര്യം അറിയിച്ചു.
ഇന്ത്യ പിന്മാറിയതോടെ അഫ്ഗാനിസ്ഥാന്, ഭൂട്ടാന് ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളും സമ്മേളനത്തില്‍നിന്ന് പിന്മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."