തിരക്കു കുറയ്ക്കാന്‍ ഒരു കുടുംബത്തിന് ഒരു കാര്‍
മുംബൈ: മുംബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ഹൈക്കോടതി. ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന വ്യവസ്ഥ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ബോംബെ ഹൈക്കോടതി മുന്നോട്ടുവച്ചത്. ജസ്റ്റിസ് വി.എം കാനഡെ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം വച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം മുന്നോട്ടുവച്ചത്. കുടുംബത്തിലെ ഓരോ അംഗത്തിനും ഓരോ വാഹനമെന്ന നിലയ്ക്കാണ് മിക്കവാറും കുടുംബങ്ങളിലുള്ളത്. ദിവസവും ലക്ഷക്കണക്കിന് സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്.
ദിനംപ്രതി രാവിലെയിറക്കുന്ന വാഹനങ്ങള്‍ വൈകീട്ടോടെ മാത്രമേ തിരിച്ച് പോകുകയുള്ളൂ. ഈ വാഹനങ്ങളൊന്നും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നഗരത്തിനില്ല. ഇതിനാല്‍ ആളുകള്‍ വാഹനങ്ങള്‍ തോന്നിയിടത്ത് പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്ന് കോടതി നിരീക്ഷിച്ചു.നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ജലഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."