HOME
DETAILS

പാക് സൈനിക മേധാവി വിരമിക്കുന്നു; പകരക്കാരനെ കിട്ടാതെ ശരീഫ് വിഷമവൃത്തത്തില്‍

  
backup
September 28 2016 | 19:09 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95

ഇസ്്‌ലാമാബാദ്: പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് നവംബറില്‍ വിരമിക്കാനിരിക്കെ പുതിയ മേധാവിയെ കണ്ടെത്താനാകാതെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വിഷമവൃത്തത്തില്‍. ജനസമ്മതനായ മേധാവിയെ തീരുമാനിക്കാനായില്ലെങ്കില്‍ സൈനിക അട്ടിമറിക്ക് പോലും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ പുതിയ മേധാവിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് ലെഫ്റ്റനന്റ് ജനറല്‍ മാരില്‍ ഒരാളാണ് പുതിയ മേധാവിയാകുക. എന്നാല്‍ റഹീലിനെ പോലെ എല്ലാവര്‍ക്കും സമ്മതനായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കാമെന്ന ഭീതിയും യു.എസ് പാക് ബന്ധത്തില്‍ പിന്നോക്കം പോയതുമായ സാഹചര്യവുമാണ് നവാസ് ശരീഫിനു മുന്നിലുള്ള പുതിയ പ്രതിസന്ധി.
സ്ഥാനം ഒഴിഞ്ഞാലും റഹീല്‍ ശരീഫ് ചില അധികാരങ്ങള്‍ കൈയടക്കിവയ്ക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഹീല്‍ ശരീഫും നവാസ് ശരീഫും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമല്ല ഉള്ളതെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ഈയിടെ റഹീല്‍ ശരീഫ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂവ് ഓണ്‍ പാകിസ്താന്‍ എന്ന പാര്‍ട്ടി രാജ്യവ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഭീകരവാദികള്‍ക്കും അഴിമതിക്കും എതിരേ ശക്തമായ നടപടിയാണ് റഹീല്‍ സ്വീകരിക്കുന്നതെന്ന അഭിപ്രായവും ജനങ്ങള്‍ക്കിടയിലുണ്ട്.
ഈ സാഹചര്യത്തിലാണ് സൈനിക അട്ടിമറി അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ അത്തരം സാധ്യതകളെ പാക് സൈന്യം തള്ളിക്കളഞ്ഞു.
ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ സൈനിക വക്താവ് ലെഫറ്റനന്റ് ജനറല്‍ അസിം ബജ്വ ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ജനറല്‍ റഹീലിന്റെ അഭിമുഖം ഉടന്‍ ലഭിക്കില്ലെന്നും സൈന്യം അറിയിച്ചു.
ഇപ്പോഴത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ തന്നെ പുറത്താക്കിയാണ് 1999 ല്‍ പര്‍വേസ് മുശാര്‍റഫിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ സൈനിക അട്ടിമറി നടന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago