HOME
DETAILS

ധവളപത്രം

  
backup
April 27 2016 | 08:04 AM

%e0%b4%a7%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82
മറാഠി ദലിത് കവിത ശരണ്‍കുമാര്‍ ലിംബാലെ വിവ: അസീസ് തരുവണ നിങ്ങളുടെ ആകാശത്തിലെ സൂര്യനെയും ചന്ദ്രനെയും നിങ്ങളുടെ ഭൂമിയെയും രമ്യഹര്‍മങ്ങളെയും ഞാന്‍ ചോദിക്കുന്നില്ല. നിങ്ങളുടെ ദൈവങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ ജാതി, മതം അതുമല്ലെങ്കില്‍ അമ്മ പെങ്ങന്‍മാര്‍, മക്കള്‍ ഒന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഞാന്‍ ചോദിക്കുന്നു- മനുഷ്യനെന്ന നിലയ്ക്കുള്ള എന്റെ അവകാശങ്ങള്‍. ഭയാനകമാം വിധം മലിനമായ ചീഞ്ഞളിഞ്ഞ നിങ്ങളുടെ മതഗ്രന്ഥങ്ങളും സ്വര്‍ഗ-നരകങ്ങളും എന്റെ ഓരോ ഹൃദയ നിശ്വാസത്തിലും രണോത്സുകമായ വിറയല്‍ സൃഷ്ടിക്കുന്നു. ഞങ്ങളുടെ വാസസ്ഥലങ്ങള്‍ ഇടിച്ചു തകര്‍ക്കാന്‍ നിങ്ങളുടെ കരങ്ങള്‍ ഒരുമിച്ചുയരുന്നു. നിങ്ങളെന്നെ മര്‍ദിച്ചു തകര്‍ത്തേക്കാം. എങ്കിലും സുഹൃത്തുക്കളേ! കിഴക്കുള്ള സൂര്യോദയം പോലുള്ള എന്റെ വാക്കുകളെ നിങ്ങള്‍ക്കെങ്ങനെ പിച്ചിച്ചീന്താനാകും? ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ജാതി കലാപങ്ങള്‍ ഓരോ നഗരത്തെയും ഓരോ ഗ്രാമത്തെയും ഓരോ അക്രമിയെയും വ്രണമൊലിപ്പിച്ച് പുഴുവരിച്ച് പടരുന്ന മഹാമാരി പോലെ കീഴടക്കും. ഞങ്ങളുടെ അവകാശങ്ങള്‍ എന്തിനു വേണ്ടിയാണെന്നോ? ബഹിഷ്‌കൃതരാക്കപ്പെട്ട വഴിതടയപ്പെട്ട ഒറ്റപ്പെടുത്തി നാടുകടത്തിയ മണ്ണിന്റെ മക്കളുടെ മാന്യമായ ജീവിതത്തിനു വേണ്ടി. എന്റെ അവകാശങ്ങള്‍ എനിക്കു വേണം അവ തന്നേ തീരൂ. യാഥാര്‍ഥ്യത്തിന്റെ കത്തിയാളുന്ന ഈയവസ്ഥ നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ? നിങ്ങളുടെ മതഗ്രന്ഥങ്ങളെ സ്മൃതികളെ റെയില്‍പാതയെന്ന പോലെ ഞങ്ങള്‍ പിഴുതെറിയും. നിങ്ങളുടെ നിയമ വിരുദ്ധമായ നിയമ സംഹിതകളെ ഒരു സിറ്റി ബസിനെയെന്ന പോലെ ഞങ്ങള്‍ കത്തിച്ചാമ്പലാക്കും. ഞങ്ങളുടെ അവകാശ ബോധം സൂര്യനെ പോലെ ഉദിച്ചു കൊണ്ടിരിക്കുകയാണ്. സൂര്യോദയങ്ങളെ നിങ്ങള്‍ക്ക് തടയാനാകുമോ?


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago