സാഹിത്യോത്സവവും പുസ്തകമേളയും ഇന്നുമുതല്‍
തൊടുപുഴ: എഴുത്തുകാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓതേഴ്‌സും (ഇന്‍സ) പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാധകരായ ബുക്ക് മീഡിയയും ചേര്‍ന്നൊരുക്കുന്ന സാഹിത്യോത്സവവും പുസ്തകമേളയും ഇന്നു മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കും.
ഇന്ന് രാവിലെ 9.30ന് സാഹിത്യോത്സവം ആരംഭിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടിവംഗം കെ എം ബാബു അധ്യക്ഷനാകും. 'ഇന്‍സ' തൊടുപുഴ യൂണിറ്റ് സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കവിസദസ്. മൂന്നിന് ജസ്റ്റിസ് കെ സുകുമാരന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സുകുമാര്‍ അരിക്കുഴ അധ്യക്ഷനാകും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഇന്‍സ അംഗത്വവിതരണം നിര്‍വഹിക്കും.ഒക്‌ടോബര്‍ ഒന്നിന് രാവിലെ പത്തിന് മഹര്‍ഷി ഓംറാം സമ്മേളനം ചലച്ചിത്രഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മുന്നിന് സമ്പൂര്‍ണ സാഹിത്യസമ്മേളനത്തിന്റെ ഉദ്ഘാടനം ദ്രോണാചാര്യ തോമസ് മാഷ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."