HOME
DETAILS

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ വിദ്യാഭ്യാസ അവസരം പോലും നിഷേധിക്കുന്നു: മുനവ്വറലി തങ്ങള്‍

  
backup
September 29 2016 | 21:09 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa


കൊല്ലം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ അവസരം പോലും നിഷേധിക്കുകയാണെന്ന്പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിക്ക് ഇടയാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്തവര്‍ ഇപ്പോള്‍ ദു:ഖിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മതധ്രൂവീകരണം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ലീഗ് ശക്തമായി പോരാടും. മുസ്‌ലിം സമുദായത്തെ സംസ്‌കരിക്കുമെന്ന് പ്രധാനമന്ത്രി കോഴിക്കോട്ടു പറഞ്ഞു. ആറു പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനത്തിലൂടെ മുസ്‌ലിം സമുദായത്തെ ലീഗ് സംസ്‌കരിച്ചു കഴിഞ്ഞു. ഇനി ഒരു പാര്‍ട്ടിയുടെയും സംസ്‌കരണം സമുദായത്തിന് ആവശ്യമില്ലെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.സുല്‍ഫിക്കര്‍ സലാം അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി മുള്ളുകാട്ടില്‍ സാദിഖ് സ്വാഗതം പറഞ്ഞു. പി.ഉബൈദുല്ല എം.എല്‍.എ, സി.ശ്യാംസുന്ദര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ്, ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍, ട്രഷറര്‍ എം.എ സലാം, ജില്ലാ ഭാരവാഹികളായ വലിയവീടന്‍ മുഹമ്മദ്കുഞ്ഞ്, ഉമയനല്ലൂര്‍ ശിഹാബുദീന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മണക്കാട് നജിമുദീന്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കാര്യറ നസീര്‍, തമീം കടയ്ക്കല്‍, എസ്.അഹമ്മദ് ഉഖൈല്‍, കെട്ടിടത്തില്‍ ഷാജഹാന്‍, ഹുസൈന്‍ പോരുവഴി, സബീര്‍ ചകിരിക്കട, കുറ്റിച്ചിറ നസീര്‍, വിളയില്‍ നൗഷാദ്, പോഷക സംഘടനാ ഭാരവാഹികളായ കെ.യു ബഷീര്‍, ജെ.സുബൈര്‍, കക്കാക്കുന്ന് എ.ഉസ്മാന്‍കുഞ്ഞ്, റഫീഖ് അസീസ്, ബ്രൈറ്റ് മുഹ്‌സിന്‍, ഷാനൂര്‍ സിയാദ്, കൊല്ലൂര്‍വിള നാസിമുദീന്‍, എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കിടങ്ങില്‍ സുധീര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago