HOME
DETAILS
MAL
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെ.എസ്.ഇ.ബി ജീവനക്കാരെ തടഞ്ഞുവച്ചു
backup
September 29 2016 | 22:09 PM
മാനന്തവാടി: വൈദ്യുതിലൈന്‍ പൊട്ടിവീണ് ആദിവാസി ബാലന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ തടഞ്ഞുവച്ചു.
തിരുനെല്ലി വെള്ളച്ചാല്‍ കോളനിയിലെ നാരായണന്റെ മകന് ശിവനെയാണ് (ഒന്‍പത് ) ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിനു, കാട്ടിക്കുളം സെക്ഷന്‍ അസി. എന്‍ജിനിയര്‍ എ.ഇ രാജന്, സബ് എന്‍ജിനിയര്‍മാരായ ജിജീഷ്, വിജയകുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്.
തുടര്‍ന്നു സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ഇ.പി മേഴ്സിയും ഉയര്‍ന്ന വൈദ്യുതി ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ചുലക്ഷം രൂപ കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്കാന് തീരുമാനമായി. കൂടാതെ അടിയന്തര സഹായമായി മുവ്വായിരവും പട്ടികവര്‍ഗ വകുപ്പ് അയ്യായിരം രൂപയും നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."