പി.എം.ഐ.സി. വാഫി കോളജ് ഉദ്ഘാടനം
വടക്കാങ്ങര: പി.എം.ഐ.സി. വാഫി കോളജ് ഉദ്ഘാടനവും പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനവും ഒക്ടോബര്‍ 28, 29 തീയതികളില്‍ വൈകുന്നേരം ഏഴിനു തങ്ങള്‍ നഗറില്‍ നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദിന്‍ അല്‍ഖാസിമി പത്തനാപുരം അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. വടക്കാങ്ങര മഹല്ല് പ്രസിഡന്റ് കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപികരിച്ചു. യോഗത്തില്‍ മഹല്ല് സെക്രട്ടറി പി. മുഹമ്മ്ദ് മാസ്റ്റര്‍ അധ്യക്ഷനായി. പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാളാവ് സെയ്തലവി മുസ്‌ലിയാര്‍. ജാഫര്‍ ഫൈസി ഇരുമ്പുഴി, സൈനുല്‍ ആബിദ് വാഫി, പി.അബ്ദുല്‍ മജിദ് ഫൈസി, ഷമീര്‍ രാമപുരം തുടങ്ങിയവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."