ദേശീയപാതയിലുടനീളം അനധികൃത പരസ്യബോര്‍ഡുകള്‍
പുത്തനത്താണി: ദേശീയപാതയിലുടനീളം അനധികൃത പരസ്യബോര്‍ഡുകള്‍ വ്യാപകം. ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസം സൃഷ്ടിക്കുന്ന വിധത്തിലാണ് മിക്ക ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്.
രണ്ട് മാസം മുമ്പാണ് ദേശീയപാത അതോറിറ്റി റോഡ് സൈഡില്‍ നിന്നും പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തത്. ഇതേസ്ഥലത്താണ് അനുമതി കൂടാതെ പരസ്യബോര്‍ഡുകള്‍ വീണ്ടണ്ടും സജീവമായിരിക്കുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന വിധത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
റോഡുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് പലസ്ഥലത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ വൈദ്യുതക്കാലുകളിലും നിറയെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതും ഡ്രൈവിങില്‍ കാഴ്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്ന വിധത്തിലാണ്. അനധികൃതമായി കാഴ്ചകള്‍ക്ക് തടസമുണ്ടണ്ടാക്കുന്ന വിധത്തിലുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ദേശീയപാതഡ്രൈവേഴ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."