HOME
DETAILS
MAL
ദേശീയപാതയില്‍ ടോള്‍ പിരിവ് നടത്തുവാനുള്ള നീക്കം ഉപേക്ഷിക്കണം
backup
September 29 2016 | 23:09 PM
തേഞ്ഞിപ്പലം: കിഫ് ബി മുഖേനെ നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍പിരിവ് നടത്തില്ലെന്ന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം സ്വാഗതം ചെയ്തു. അതേ സമയം, ദേശീയപാത ബി.ഒ.ടി ടോള്‍ പാതയായി വികസിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രി മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട്. 45 മീറ്റര്‍ ബി.ഒ.ടി പദ്ധതി, കനത്ത തോതിലുള്ള ടോള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കും. ബി.ഒ.ടി പദ്ധതി ഉപേക്ഷിച്ച് കരമന-കളിയക്കിവിള മോഡലില്‍ ദേശീയപാത വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അബുല്ലൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."