HOME
DETAILS
MAL
‘നീറ്റ്’ ഈ വര്‍ഷം വേണ്ട: ഒറ്റ ഘട്ടമായി മതിയെന്നും കേന്ദ്ര സര്‍ക്കാര്‍
backup
April 29 2016 | 08:04 AM
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി ഏകീകൃത പരീക്ഷ നടത്തണമെന്ന സുപ്രിം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. പരീക്ഷ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഈ വര്‍ഷം നീറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) വേണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
സംസ്ഥാനങ്ങള്‍ ഈ വര്‍ഷം നടത്തിയ പരീക്ഷകള്‍ അസാധുവാക്കരുത്. ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാല്‍ മതി. മെയ് ഒന്നിന് പരീക്ഷ നടത്തേണ്ടെന്നും ജൂലായ് 24നു മാത്രം നടത്തിയാല്‍ മതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ഇന്നു വൈകിട്ട് മൂന്നു മണിക്കു സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."