ബ്ലേഡ് മാഫിയകള്‍ സജീവമാകുന്നു
മുണ്ടൂര്‍: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരിടവേളക്കുശേഷം ബ്ലേഡ് മാഫിയകള്‍ സജീവമാകുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും കൂടുതല്‍ മലയോരമേഖല ഉള്‍പ്പെടുന്ന മുണ്ടൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള മേഖലയിലാണ് ബ്ലേഡ് മാഫിയകള്‍ വേരുറപ്പിച്ചിരിക്കുന്നത്.
കൂലിപ്പണിക്കാരും സാധാരണജനങ്ങളും ഏറെ താമസിക്കുന്ന പ്രദേശമാണ് മണ്ണാര്‍ക്കാട്. ഇവിടെയുള്ള ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് ബ്ലേഡ് മാഫിയകള്‍ നേട്ടം കൊയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിയ്യക്കുര്‍ശിയില്‍ ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടര്‍ന്ന് 60വയസ്സുകാരന്‍ ആത്മഹത്യ ചെയ്തിരുന്നു.
നിരന്തരമായ മാഫിയകളുടെ ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. നൂറു രൂപയ്ക്ക് ഒരു മാസത്തില്‍ ഇരുപത് രൂപവരെയാണത്രെ ഇവര്‍ പലിശയായി വാങ്ങുന്നത്.
പതിനായിരം രൂപമുതല്‍ പത്ത് ലക്ഷം രൂപവരെയും ബ്ലേഡ് പലിശയ്ക്ക് നല്‍കുന്നവരുണ്ട്. ഇവരാകട്ടെ ആധാരം, ബ്ലാങ്ക് ചെക്ക്, മുദ്രപത്രം എന്നിവ ഈടു വാങ്ങിയാണ് പണം പലിശയ്ക്ക് നല്‍കുന്നത്. ഇവര്‍ പണം നല്‍കുന്നതിന് യാതൊരുവിധ നിയമപരമായ രേഖകളും ഇല്ല. എന്നാല്‍ ഇവ ലഭിക്കുന്നതിന് കാലതാമസം നേരിടും. ഇതാണ് ബ്ലേഡ് മാഫിയകളെ വളര്‍ത്തുന്നത്.
മുണ്ടൂര്‍, വേലിക്കാട്, കല്ലടിക്കോട്, തച്ചമ്പാറ, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, പൊന്നങ്കോട്, വാഴേമ്പുറം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി ഇത്തരത്തിലുള്ള ബ്ലേഡ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. പണം പിരിച്ചെടുക്കുന്നതിനും പണമടയ്ക്കുന്നതുവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനും സംഘങ്ങള്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."