HOME
DETAILS

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓപണ്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി

  
backup
September 30 2016 | 01:09 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ടിക്കറ്റിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സിംഗിള്‍ മാച്ച് ടിക്കറ്റുകള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫിസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ ബാങ്ക് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങാം.  കേരളത്തിലെ എണ്ണൂറില്‍ അധികം മുത്തൂറ്റ് ശാഖകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.ംംം.യീീസാ്യവെീം.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നു ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങുന്നതിനും സൗകര്യമുണ്ട്. സീസണ്‍ ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭിക്കും.
കസേരകളില്ലാത്ത ഗാലറിയിലെ ടിക്കറ്റുകള്‍ക്ക് 200 രൂപയും ഗോള്‍പോസ്റ്റിനു പിന്നിലുള്ള കസേരകള്‍ക്ക് 300 രൂപയുമാണ് നിരക്ക്. സൗകര്യപ്രദമായ കാഴ്ച ലഭിക്കുന്ന കസേരകള്‍ക്ക് 500 രൂപയും. കഴിഞ്ഞ തവണ ഗാലറിയുടെ നിരക്ക്  100 രൂപയായിരുന്നു. എന്നാല്‍ ഇക്കുറി ഈ വിഭാഗത്തിലെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗാലറി ടിക്കറ്റിന്റെ നിരക്ക് കുറയ്ക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതരോട്ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ പറഞ്ഞു. മത്സരം കാണാനുള്ള ടിക്കറ്റിന്റെ നികുതി ഒഴിവാക്കി നല്‍കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. എപ്പോഴും ടീമിനെ പിന്തുണയ്ക്കുന്നവരുടെ പ്രാധാന്യം തിരിച്ചറിയുന്നുവെന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക പ്രതിനിധിയായ സോണി പറഞ്ഞു. 'ഹോം മാച്ചുകളില്‍ കൂടുതല്‍ ആരാധകര്‍ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന തരത്തിലാണ് ടിക്കറ്റു നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഒക്ടോബര്‍ അഞ്ചിനു അത്‌ലറ്റിക്കോ ഡി കൊല്‍ക്കൊത്തയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  2 months ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  2 months ago
No Image

'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

International
  •  2 months ago
No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  2 months ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  2 months ago
No Image

വിപ‍ഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു

International
  •  2 months ago
No Image

കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്

Kuwait
  •  2 months ago
No Image

ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും

auto-mobile
  •  2 months ago
No Image

ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ

uae
  •  2 months ago
No Image

തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ

National
  •  2 months ago