HOME
DETAILS

ആലക്കോട് മൂന്നാംകുന്നില്‍ കൂറ്റന്‍ പാറകള്‍ ജനവാസ പ്രദേശത്ത് പതിച്ചു; ഒഴിവായത് വന്‍ദുരന്തം

  
backup
September 30, 2016 | 6:53 AM

%e0%b4%86%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2

ആലക്കോട്: മൂന്നാംകുന്നില്‍ കൂറ്റന്‍ പാറകള്‍ ജനവാസ പ്രദേശത്ത് പതിച്ചത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മലമുകളില്‍ നിന്നുള്ള രണ്ട് കൂറ്റന്‍ പാറകള്‍ ജനവാസ പ്രദേശത്ത് ഉരുണ്ടെത്തിയത്. ഭീകരശബ്ദത്തോടെ ഉരുണ്ടെത്തിയ പാറകള്‍ മൂന്നാംകുന്ന് എസ് വളവ് കോളനിക്ക് മുകളില്‍ തങ്ങി നിന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമായതിനാല്‍ ഏറെ ആശങ്കയിലാണ് നാട്ടുകാര്‍. ചെറിയൊരു അനക്കമുണ്ടായാല്‍ പാറകള്‍ വീണ്ടും ഉരുണ്ടെത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു. രണ്ട് കിലോമീറ്റര്‍ മുകളിലുള്ള ആനപ്പാറയില്‍ നിന്നാണ് ആദ്യം പാറ ഉരുണ്ടെത്തിയത്. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത ഇളച്ചിപായ് മലയിലെ കൂറ്റന്‍ പാറയും താഴേക്ക് പതിച്ചു. പാറകള്‍ ഉരുണ്ടു വന്ന പ്രദേശത്തെ കൃഷിയിടങ്ങള്‍ പൂര്‍ണമായും നശിച്ചു. ചാമക്കാലായില്‍ കുഞ്ഞ്, കാട്ടീരകത്ത് ബെയ്ത്താന്‍ മൊയ്തു എന്നിവരുടെ കൃഷിയിടങ്ങളില്‍ കൂടിയാണ് പാറകള്‍ താഴേക്ക് പതിച്ചത്. ലക്ഷങ്ങളുടെ കൃഷി നാശമുണ്ടായി. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി മോഹനന്‍, മെംബര്‍ പി.സി ആയിഷ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പാറകള്‍ പൊട്ടിച്ചുമാറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  9 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  9 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  9 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago