വയല്‍ നികത്തലും പുഴ പുറമ്പോക്ക് കയ്യേറ്റവും; നടപടിയെടുക്കാതെ അധികൃതര്‍
കോറോം: അധികൃതരുടെ ഒത്താശയില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ വയല്‍ നികത്തലും പുഴ പുറമ്പോക്ക് കയ്യേറ്റവും വ്യാപകമാവുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിയില്‍ ഭിന്നത രൂക്ഷം. ഒടുവിലായി കോറോം പാലേരി റോഡില്‍ സര്‍വേ നമ്പര്‍ 5301എ3 യില്‍പ്പെട്ട ഭൂമിയോട് ചേര്‍ന്ന പുഴ പുറമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തി ക്വാര്‍ട്ടേഴ്‌സ് മുറികള്‍ നിര്‍മിക്കുന്നതാണ് വിവാദമായിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അത്യംകോട് കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തായാണ് അനധികൃത നിര്‍മാണം.
ഇത് സംബന്ധിച്ച് പഞ്ചായത്തിലെ നാലാം വാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കുകയും പ്രവൃത്തി നിര്‍ത്തി വെക്കാന്‍ പഞ്ചായത്തിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് മറികടന്നുകൊണ്ട് ഓണം നാളുകളില്‍ നിര്‍മാണം തുടരുകയായിരുന്നു. ഇതിന് പഞ്ചായത്ത് അധികൃതരുടെയും ഭരണസമിതിയുടെയും അനുവാദമുണ്ടായിരുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണ സമിതിയില്‍ ഭരണ വിഭാഗത്തിലെ ചിലര്‍തന്നെ ഇത് ചോദ്യം ചെയ്തത് ഒച്ചപ്പാടിനിടയാക്കിയിരുന്നു. ഈ നിര്‍മാണം സംബന്ധിച്ച് പ്രദേശവാസികള്‍ അന്വേഷണം ആവശ്യപ്പെട്ട് മീനങ്ങാടി വിജിലന്‍സില്‍ പരാതി നല്‍കുകയും പ്രാഥമികാന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ വിജിലന്‍സ് കൈവശമാണുള്ളത്. പഞ്ചായത്തിലെ പല തോടുകളും പുഴയോരങ്ങളും ഇത്തരത്തില്‍ നേരത്തെ കൈയേറി കെട്ടിടം നിര്‍മിച്ചവരും കൃഷി നടത്തുന്നവരും നിരവധിയാണ്. പുഴയോരങ്ങളുടെ സംരക്ഷണ ചുമതല ഗ്രാമ പഞ്ചായത്തുക്കാണെങ്കിലും ഇവ പരിശോധിക്കാനോ തിരിച്ചു പിടിക്കാന്‍ വേണ്ട നടപടിയെടുക്കാനോ മാറി മാറി വരുന്ന ഭരണസമിതിയോ ഉദ്യോഗസ്ഥരോ തായറാകുന്നില്ല. ഇതാണ് കൈയേറ്റക്കാര്‍ക്ക് സഹായകമാവുന്നത്. മറ്റ് ഭൂമികളില്ലെന്ന് കാണിച്ച് പത്ത് സെന്റ് വയല്‍ നികത്താന്‍ അനുമതി നേടിയ ശേഷം കോറോം ടൗണിലെ ഒരേക്കറോളം വയല്‍ ഏതാനും വര്‍ഷം മുമ്പ് നികത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."