ബഹളത്തില്‍ മുങ്ങി കാലിക്കറ്റ് ചേംബര്‍ തെരഞ്ഞെടുപ്പ്
കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഭാരവാഹി തെരഞ്ഞെടുപ്പ് ബഹളത്തില്‍ മുങ്ങി. എന്‍.ഇ ബാലകൃഷ്ണ മാരാര്‍ പ്രസിഡന്റായിരിക്കെ സെക്രട്ടറിയായിരുന്ന ഷബീര്‍ ചെറുവാടി കൊടുത്ത പരാതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേ സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം എതിര്‍ക്കുകയായിരുന്നു. അംഗങ്ങള്‍ക്ക് 21 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന തെരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ചില്ല. നിയമങ്ങള്‍ ലംഘിച്ചു. ഒരുതവണ ഹോണററി സെക്രട്ടറി സ്ഥാനത്തിരുന്ന വ്യക്തിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാവൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും അതേ ര്‍ഹതയില്ല തുടങ്ങിയ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് ഒരു വിഭാഗം വാദിച്ചത്.
ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായപ്പോള്‍ നടക്കാവ് പൊലിസ് സംഭവ സ്ഥലത്തെത്തി. നിലവിലെ പ്രസിഡന്റ് പി. ഗംഗാധരന്‍, അബ്ദുല്ല മാളിയേക്കല്‍, ഹാഷിര്‍ അലി എന്നിവര്‍ ഒരു വശത്തും വാസു, എന്‍. മുസമ്മില്‍, അഹമ്മദ്‌കോയ, പി.ടി.എസ് ഉണ്ണി എന്നിവര്‍ മറുവശത്തും ഉണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐപ്പ് തോമസും പി.എ ഹംസയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ പി.എ ഹംസ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഐപ്പ് തോമസിനെ പ്രസിഡന്റായി ഔദ്യോഗിക വിഭാഗം പിന്നീട് തീരുമാനിച്ചു. പതിനാറു വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ശക്തമായ വിഭാഗീയ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഓഫിസിന്റെ പൂട്ടുപൊളിച്ച് രേഖകള്‍ കൊണ്ടുപോയി എന്ന പരാതി നടക്കാവ് പൊലിസിന് ഒരു വിഭാഗം നല്‍കി. ഔദ്യോഗികമായി ഭാരവാഹികളെ പ്രഖ്യാപിച്ചാല്‍ അതു കോടതിയലക്ഷ്യമായിരിക്കുമെന്ന് മറുഭാഗം പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെതിരേ കോടതി ഉത്തരവ് ഉണ്ടെന്ന തടസവാദം ഉന്നയിച്ചവര്‍ക്ക് അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നതോടെ അവശേഷിക്കുന്ന അംഗങ്ങള്‍ ചേര്‍ന്ന് സെക്രട്ടറിയായി ഡോ. ഷെരീഫിനെ തെരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."