'മത്സ്യ സമൃദ്ധി-2' പദ്ധതി ഫറോക്കില്‍ തുടങ്ങി
ഫറോക്ക് : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'മത്സ്യ സമൃദ്ധി - 2' പദ്ധതിക്കു ഫറോക്കില്‍ തുടക്കമായി. പൊതുജലാശയങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപിക്കുന്ന പരിപാടിയായ ' ഓപ്പണ്‍ വാട്ടര്‍ റാഞ്ചിങ്' നഗരസഭ വൈസ് ചെയര്‍മാന്‍ വി.മുഹമ്മദ് ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഫറോക്ക് വടക്കുമ്പാട് പുഴയില്‍ 1,80000 കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍, അമിത ചൂഷണം, ജലമലിനീകരണം, തുടങ്ങിയവ കാരണം നീര്‍ത്തടങ്ങളില്‍ മത്സ്യസമ്പത്ത് കുറഞ്ഞു വരികയാണ്. ഇതിന് പരിഹാരമായാണ് മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ പദ്ധതിയാവിഷ്‌കരിച്ചത്. ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷക വികസന ഏജന്‍സി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫറോക്കില്‍ കരുവന്‍തിരുത്തിക്കടവിന് സമീപമാണ് പുഴയില്‍ ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സബീന മന്‍സൂര്‍ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഹാസിഫ്, കൗണ്‍സിലര്‍മാരായ പി.കെ.അബ്ദുല്‍ സലാം, കെ.വി.അഷ്‌റഫ്, കെ.മൊയ്തീന്‍കോയ, കെ.ടി.അബ്ദുള്‍ മജീദ്, പി.കെ.അബ്ദുറഹീം, ചീഫ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി.ടി.ജയന്തി, അക്വാകള്‍ച്ചറല്‍ കോ-ഓഡിനേറ്റര്‍ വി.കാര്‍ച്ചികയേന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."