ജല വിതരണത്തിലെ ആശയക്കുഴപ്പം അകറ്റണമെന്ന്
എടവണ്ണപ്പാറ: ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണവും ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷന്‍ നല്‍കുന്നതും ജലനിധിയുടെ ഉത്തരവാദിത്തത്തിലായിരിക്കുമെന്ന വാര്‍ത്ത ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി. വിഷയം പരിഹരിക്കണമെന്ന് കൊണ്ടോട്ടി സെക്ഷനു കീഴിലുള്ള അംഗീകൃത പ്ലംബേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വാട്ടര്‍ അതോറിറ്റിയുടെ കൊണ്ടോട്ടി സെക്ഷനു കീഴിലുള്ള ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിലവില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത് വാട്ടര്‍ അതോറിറ്റിയുടെ നിബന്ധനകള്‍ക്കു വിധേയമായി അതോറിറ്റിയുടെ കീഴിലുള്ള അംഗീകൃത പ്ലംബര്‍മാര്‍ മുഖേനയാണ്.
പത്ര വാര്‍ത്തയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ കണക്ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്തം ജലനിധിക്കു നല്‍കുന്നതുമായി ബന്ധപ്പെട്ടു തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."