കാട്ടരുവിയില്‍ കൃത്രിമതടാകം: എസ്.സി, എസ്.ടി കമ്മിഷന് കേസെടുത്തു
നിലമ്പൂര്‍: കാട്ടരുവിയില്‍ തടയണകെട്ടി തടാകമാക്കി സ്വകാര്യ ടൂറിസം ഗ്രൂപ്പ് ബോട്ടിങ് ആരംഭിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷന് കേസെടുത്തു. ഓള് ഇന്ത്യ സര്‍വൈവല്‍ ഓഫ് ട്രൈബല്‍ പീപ്പിള്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (എ.ഐ.എസ്.ടി.പി.എസ്.ജെ) ദേശീയ പ്രസിഡന്റ് സി. കാളിദാസന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
വെറ്റിലപ്പാറ വില്ലേജില്‍ കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ മലയിടിച്ചു കൃത്രിമതടാകം നിര്‍മിച്ചതു നിയമവിരുദ്ധമാണെന്നു കണ്ടെത്തി കലക്ടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇവിടെ ബോട്ടിങ് സര്‍വിസ് നടത്തിയതും ആദിവാസികളടക്കമുള്ളവരുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയതും അതീവ ഗുരുതരമാണെന്നു വിലയിരുത്തിയാണ് എസ്.സി, എസ്.ടി കമ്മിഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ കേസെടുത്തത്.
എസ്.സി, എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, എസ്.ടി ഡയരക്ടര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."