ഹൈക്കോടതിയിലെ മാധ്യമവിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം ;ഹൈക്കോടതിയിലെ മാധ്യമവിലക്ക്ചര്ചയിലൂടെ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം.വീണ്ടും മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ വിലക്ക് ഏര്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
സമൂഹത്തിന്റെ അറിയാനുള്ള അവകാശം ഉറപ്പാക്കണമെന്നും കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. മാധ്യമപ്രവര്ത്തതകര്ക്കും അദ്ദേഹം അഭിഭാഷകര്‍ക്കും ഇടയിലുള്ള തര്‍ക്കം സമൂഹതാല്പര്യത്തിന് നിരക്കാത്തതാണെന്നും അഭിപ്രായപെട്ടു.
വെള്ളിയാഴ്ച വാര്‍ത്തകള്‍ക്കായി ഹൈക്കോടതിയിലെത്തിയ മൂന്ന് വനിതകള്‍ ഉള്‍പടെ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് അഭിഭാഷകര്‍ ഭീഷണികളുമായി രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തകരെ ചീഫ് ജസ്റ്റിസിന്റെ കോടതിക്ക് മുമ്പില്‍ അഭിഭാഷകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തിരുന്നു. പുറത്തുപോയില്ലെങ്കില്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം പ്രശ്നത്തില്‍ ഇടപെടുമെന്ന് സുപ്രിംകോടതി ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. വിഷയം ഹൈക്കോടതി ചീഫ്ജസ്റ്റിസുമായി ചര്‍ച്ച ചെയതെന്നും ഇപ്പോഴുള്ള പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."