HOME
DETAILS

പാകിസ്താനെ സര്‍ജറിക്ക് ശേഷം ബോധം തെളിയാത്ത രോഗിയോട് ഉപമിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍

  
backup
October 01 2016 | 15:10 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6

ഡെറാഡൂണ്‍: പാകിസ്താനെ സര്‍ജറിക്ക് ശേഷം ബോധം തെളിയാത്ത രോഗിയോട് ഉപമിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍.

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ബോധം തെളിയാത്ത രോഗിയുടെ അവസ്ഥയിലാണ് ഇപ്പോള്‍ പാകിസ്താനെന്ന പരിഹാസവുമായാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തിയത്.

നിയന്ത്രണരേഖ മറികടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമത്തിന് ശേഷം ഇപ്പോഴും എന്താണ് സംഭവിച്ചെത് എന്ന് ഇപ്പോഴും പാകിസ്താന് മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത്.

പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മുന്നേറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം എന്താണ് സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോഴും പാകിസ്താന്‍. ഇന്ത്യയുടെ നിശബ്ദദ ബലഹീനതയായി കണക്കാക്കുന്ന പാക്കിസ്താന്റെ സമീപനത്തെ പ്രതിരോധ മന്ത്രി രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചു.


ഇനിയും ഇന്ത്യക്കെതിരായ ഗൂഢാലോചനകള്‍ പാക്കിസ്താന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും പരീക്കര്‍ മുന്നറിയിപ്പ് നല്‍കി. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ശേഷം ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. പ്രകോപനമില്ലാത്ത ആക്രമണത്തില്‍ ഇന്ത്യക്ക് വിശ്വാസമില്ല. എന്നാല്‍ എങ്ങനെ പകരം വീട്ടണമെന്ന് ഇന്ത്യന്‍ സൈന്യത്തിനറിയാമെന്നും അത് ബോധ്യപെടുത്താനാണ് ഇപ്പോഴത്തെ ആക്രമണമെന്നും പരീക്കര്‍ പറഞ്ഞു.


ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ഇന്ത്യ പാക് അതിര്‍ത്തി കടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ആക്രമണ വാര്‍ത്ത ആദ്യം പാകിസ്താന്‍ നിഷേധിച്ചിരുന്നു. തുടര്‍ച്ചയായി ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പാകിസ്താനെതിരെ ഇന്ത്യ മിന്നലാക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago