പെണ്‍കുഞ്ഞ്; ആരുടേതാണ് കുറ്റം?
വിവാഹശേഷം ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കാത്തവരില്ല. വിവാഹം, ദാമ്പത്യം, കുടുംബജീവിതം ഇവ മൂന്നും പരസ്പര ബന്ധിതവും പരസ്പര പൂരകങ്ങളുമാണ്. സമൂഹത്തിന്റെ നിലനില്‍പ്പും അതിനെ അടിസ്ഥാനമാക്കിയാണ്. ഗര്‍ഭധാരണം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും സ്ത്രീയും പുരുഷനും ഒരുപോലെ മനസിലാക്കേണ്ടതുണ്ട്. പെണ്‍കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകളെ ഇന്നും വെറുപ്പോടെയാണ് പലരും കാണുന്നത്.
കുട്ടി ആണാകുന്നതിനും പെണ്ണാകുന്നതിനുമെല്ലാം ഉത്തരവാദി സ്ത്രീകളാണെന്നാണ് പൊതുവെയുള്ള ധാരണ. കുഞ്ഞ് പെണ്ണായാല്‍ കുറ്റപ്പെടുത്തലും പഴികേള്‍ക്കേണ്ടതും പലപ്പോഴും സ്ത്രീകള്‍ തന്നെയാകാറുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് തന്നെയാണ് പിതൃത്വത്തിന്റെ ഉത്തരവാദിത്വമെന്ന് ആരും ഓര്‍ക്കാറില്ല. മനുഷ്യശരീരത്തില്‍ 23 ജോഡി ക്രോമസോമുകളാണുള്ളത്. പുരുഷോല്‍പാദന കോശമായ ബീജവും സ്‌ത്രൈണോല്‍പാദന കോശമായ അണ്ഡവും ചേര്‍ന്ന് ഭ്രൂണമാകുമ്പോള്‍ ഇത് ഇരട്ടിക്കുന്നു. അങ്ങനെ ഒരു വ്യക്തിയില്‍ 46 ക്രോമസോമുകള്‍ ഉണ്ടാകുന്നു.
പുരുഷനില്‍ ത, ഥ എന്നീ രണ്ടു ക്രോമസോമുകളുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ത ക്രോമസോമുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ബീജ സങ്കലനം നടക്കുമ്പോള്‍ പുരുഷന്റെ ത ക്രോമസോമും സ്ത്രീയുടെ ത ക്രോമസോമും ചേര്‍ന്നുണ്ടാകുന്ന ശിശു പെണ്ണും പുരുഷന്റെ ഥ ക്രോമസോമും സ്ത്രീയുടെ ത ക്രോമസോമും ചേര്‍ന്നുണ്ടാകുന്ന ശിശു ആണുമായിരിക്കും. അതായത് ത ക്രോമസോമുള്ള പുരുഷബീജങ്ങള്‍ പെണ്‍കുഞ്ഞിനെയും ഥ ക്രോമസോമുള്ള ബീജങ്ങള്‍ ആണ്‍കുഞ്ഞിനെയും ഉല്‍പാദിപ്പിക്കുന്നു. കുട്ടിയുടെ ലിംഗരൂപീകരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പുരുഷനുമാത്രമാണെന്നു സാരം. സ്ത്രീകള്‍ക്കു അതില്‍ യാതൊരു പങ്കുമില്ല.
ി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."