HOME
DETAILS
MAL
പാനൂരില്‍ സംഘര്‍ഷസാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
backup
October 01 2016 | 18:10 PM
പാനൂര്‍: പാനൂരില്‍ സി.പി.എം ജില്ലാകമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ടു സി.പി.എമ്മുകാര്‍ക്കും നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേരെ അക്രമഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. ഹരീന്ദ്രന്‍, കെ.ടി ജയകൃഷ്ണന് വധക്കേസില്‍ ഒന്നാം പ്രതിയായിരുന്ന മൊകേരിയിലെ എ. പ്രദീപന്, ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരായ പന്ന്യന്നൂരിലെ എന്‍.പി ശ്രീജേഷ്, സന്തോഷ് കുമാര്‍, താഴെ പൂക്കോത്തെ അനീഷ്, കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം സാക്ഷി മാക്കൂല്‍ പീടികയിലെ പ്രമോദ് എന്നിവര്‍ക്കു നേരെ ഭീഷണിയുള്ളതായാണ് റിപ്പോര്‍ട്ട്. ഭീഷണിയെ തുടര്‍ന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടിന് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."