മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ച നടപടി; യു.ഡി.എഫ് ധര്‍ണ നടത്തി
സുല്‍ത്താന്‍ ബത്തേരി: മെഡിക്കല്‍ ഫീസ് അനിയന്ത്രിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനിസിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരിം ഉദ്ഘാടനം ചെയ്തു. ജനവികാരം മാനിച്ച് ഫീസ് നിരക്ക് കുറക്കണമെന്നും വിഷയത്തില്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറവണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.കെ അബ്രഹാം അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, നിയോജക മണ്ഡലം കണ്‍വീനര്‍ ടി മുഹമ്മദ്, സി.പി വര്‍ഗീസ്, എം.എസ് വിശ്വനാഥന്‍, എന്‍.എം വിജയന്‍, പി.പി അയ്യൂബ്, കെ.എ ചന്തു, കെ.എന്‍ തങ്കപ്പന്‍, കെ.കെ വിശ്വനാഥന്‍, ഡി.പി രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. അസംപ്ഷന്‍ ജങ്ഷനില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മിനിസിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിലേക്ക് തള്ളിക്കയറിയത് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ കയ്യാങ്കളിക്ക് ഇടയായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രകടനത്തിന് ടി.ജെ ജോസഫ്, കെ.എന്‍ രമേശന്‍, മാടക്കര അബ്ദുല്ല, എം.എ അസൈനാര്‍, ജോസ് പടമന, എടക്കല്‍ മോഹനന്‍, നിസി അഹമ്മദ്, പി.എം തോമസ്, എന്‍.യു ഉലഹന്നാന്‍, സ്‌കറിയ, ഒ.ആര്‍ രഘു, കെ.വി ശശി, സി.കെ ഹാരിഫ്, ഇബ്രാംഹിം തൈത്തൊടി, കെ അഹമ്മദ്കുട്ടി നേതൃത്വം നല്‍കി.
യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ വിഷയത്തില്‍ കൊള്ളയ്ക്ക് കൂട്ടുനിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുത്തുപറമ്പ് രക്തസാക്ഷികളെ ഒറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. എന്‍.കെ വര്‍ഗീസ് അധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, പടയന്‍ അഹമ്മദ്, എം.സി സെബാസ്റ്റ്യന്‍, പി.എം ഷബീറലി, ഭൂപേഷ്, എം.ജി ബിജു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.ജെ പൈലി, എ പ്രഭാകരന്‍, പി.വി ജോര്‍ജ്, കടവത്ത് മുഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."