HOME
DETAILS
MAL
ഭരണകൂട നിസംഗത നാദാപുരത്ത് അക്രമങ്ങള്‍ക്ക് പ്രചോദനമേകുന്നു: എസ്.വൈ.എസ്
backup
October 01 2016 | 20:10 PM
നാദാപുരം: അധികാര രാഷ്ട്രീയത്തിന്റെ പിന്‍ബലമുള്ളതിനാലാണ് നാദാപുരത്ത് അക്രമികള്‍ അഴിഞ്ഞാടുന്നതെന്നും പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എസ്.വൈ.എസ് നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഏകപക്ഷീയമായ അക്രമങ്ങളാണ് ഇപ്പോള്‍ നാദാപുരത്ത് നടക്കുന്നത്. വെള്ളൂരില്‍ നടന്ന കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റവാളികളെ പിടികൂടാനും നീതി നടപ്പാക്കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രചോദനമാകുന്ന നിലപാട് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങള്‍ അധ്യക്ഷനായി. സിദ്ധീഖ് വെള്ളിയോട് സ്വാഗതവും കോറോത്ത് അഹ്മദ് ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."