ദുരന്ത നിവാരണ സേനയുടെ യൂനിറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം
വടകര: താലൂക്കില്‍ ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂനിറ്റ് ജില്ലയില്‍ സ്ഥാപിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ദേശീയപാത സ്ഥലമെടുപ്പു വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരേ യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു. സമര സമിതിയുമായി ചര്‍ച്ചയില്ലെന്ന കലക്ടറുടെ നിലപാടിനെ കക്ഷിഭേദമില്ലാതെ എല്ലാ അംഗങ്ങളും വിമര്‍ശിച്ചു.
റവന്യൂ വകുപ്പ് കൈയാളുന്ന സി.പി.ഐയുടെ അംഗവും കലക്ടറുടെ നടപടിയെ വിമര്‍ശിച്ചു. വിഷയത്തില്‍ കര്‍മസമിതിയുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു. കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലത്തിന്റെ പണി മുടങ്ങിയതായി യോഗത്തില്‍ അംഗങ്ങള്‍ അറിയിച്ചു.
ഇക്കാര്യം റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചതായും എത്രയുംവേഗം പണി പുനരാരംഭിക്കുമെന്നും സി.കെ നാണു എം.എല്‍.എ അറിയിച്ചു.
അഴിയൂര്‍, ഒഞ്ചിയം, വടകര ടൗണ്‍ ഭാഗങ്ങളിലെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പന തടയാന്‍ നടപടിയെടുക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വടകര ടൗണിലെ മത്സ്യമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയും താലൂക്കിലെ വിവിധ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ എത്രയുംവേഗം തീര്‍പ്പുണ്ടാക്കുകയും ചെയ്യുമെന്നു തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷയായി. സി.കെ നാണു എം.എല്‍.എ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി,
പി. സുരേഷ്ബാബു, കെ.പി ബിന്ദു, പ്രദീപ് ചോമ്പാല, ടി.വി ബാലകൃഷ്ണന്‍, അഡ്വ. ഇ.എം ബാലകൃഷ്ണന്‍, സി.കെ കരീം, എ.ടി ശ്രീധരന്‍, പി. അച്ചുതന്‍, പി.കെ ഹബീബ്, കെ.പി ദേവദത്തന്‍, തഹസില്‍ദാര്‍ സതീഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."