വിവിധ പരിപാടികളോടെ വയോജന ദിനം ആചരിച്ചു
പേരാമ്പ്ര: ലോക വയോജന ദിനം വിവിധ പരിപാടികളോടെ നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡില്‍ തറമ്മല്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍ എടക്കോട്ടില്‍ നാരായണനെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗീത കല്ലായി പൊന്നാട അണിയിച്ച് ആദരിച്ചു.
കെ.രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ തങ്കം, കെ. ചന്ദ്രന്‍ ,ടി എം കേളപ്പന്‍, ആനന്ദന്‍ കെ ,ഗിരിജ സംസാരിച്ചു. കിടപ്പിലായ രോഗികള്‍ക്ക് ഉപഹാരം നല്‍കി.
നൊച്ചാട് ഏഴാം വാര്‍ഡ് മുളിയങ്ങല്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ 15 വയോജനങ്ങളെ ആദരിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.കെ ബഷീര്‍ മാസ്റ്റര്‍, അംഗന്‍വാടി ടീച്ചര്‍ എന്‍.കെ ലക്ഷ്മി, വര്‍ക്കര്‍ ലീല സംസാരിച്ചു. നടുക്കണ്ടി പാറ ശിശു മന്ദിരത്തില്‍ വയോജന ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടന്നു.
വാര്‍ഡ് കണ്‍വീനര്‍ കെ കുഞ്ഞബ്ദുള്ള, അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ വിനോദന്‍, എന്‍.ടി ഷിജി സംസാരിച്ചു.സി.കെ രോഷ്‌നി സ്വാഗതവും പി. സാഹിറ നന്ദിയും പറഞ്ഞു.
പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌കൂള്‍ സൈലന്റ് വാലി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ ഈ വര്‍ഷത്തെ വയോജന ദിനം കൂരാച്ചുണ്ട് കാരുണ്യ സ്‌നേഹ ഭവന്‍ അന്തേവാസികള്‍ക്കൊപ്പം ആചരിച്ചു.
മുഴുവന്‍ വയോജനങ്ങള്‍ക്കാവശ്യമായ ബെഡ്ഷീറ്റുകള്‍, ബാത്ത് ടവ്വല്‍, സോപ്പ്, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും നല്‍കി.
ഒ.പി.പി ശാന്ത. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റര്‍ പി.സി സുരേന്ദ്രനാഥ്, ഇ.ടി ശ്രീനിവാസന്‍ ,പത്മനാഭപ്രസാദ്, ഷബ്‌ന, രമ, ക്ലബ്ബ് ഭാരവാഹികളായ അഭിനന്ദ്, സച്ചു, അതുല്‍, സൗരവ്, അഞ്ചു കൃഷ്ണ, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."