ആരോഗ്യതാരകം ഹെല്‍ത്ത് ക്വിസ്
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആരോഗ്യ സംബന്ധമായ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ക്വിസ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 91 ടീമുകള്‍ പങ്കെടുത്തു.
പ്രാഥമികമായി നടത്തിയ എഴുത്തുപരീക്ഷയിലൂടെ ജില്ലാതലത്തിലുള്ള ആറു മത്സരാര്‍ഥികളെ തിരഞ്ഞെടുത്തു. കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹിബ ബഷീറും സ്വാതിയും ഒന്നാം സ്ഥാനം നേടി. തിരുവള്ളൂര്‍ എസ്.എന്‍.എച്ച്.എസ്.എസിലെ തബ്ഷീര്‍ വി.പിയും മുഹമ്മദ് സി.കെയും രണ്ടാം സ്ഥാനവും സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലക്ഷ്മി സന്തോഷും അന്നു ജോയും മൂന്നാം സ്ഥാനവും നേടി.
പരിപാടിയുടെ ഉദ്ഘാടനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം അസി. കലക്ടര്‍ കെ. ഇമ്പശേഖരന് നിര്‍വഹിച്ചു. കോഴിക്കോട് കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എല്‍ സരിത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, എം.സി.എച്ച് ഓഫിസര്‍ ഏലിയാമ്മ, സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലൂസി, എ. ലൂക്ക, എന്‍.എച്ച്.എം ഡോക്യുമെന്റേഷന് കണ്‍സള്‍ട്ടന്റ് ദിവ്യ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."