ഇഹം ഡിജിറ്റല്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെയും നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെയും സംയുക്ത സംരംഭമായ ഇഹം ഡിജിറ്റല്‍സിന്റെ പ്രഥമഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം 15നു നടക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദും നിക്ഷാന്‍ ഇലക്ട്രോണിക്‌സ് എം.ഡി എം.വി മൊയ്തുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ്, ഗാഡ്ജറ്റ്‌സ് ഗൃഹോപകരണങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുകയാണു ലക്ഷ്യം. ഉല്‍പന്നങ്ങളുടെ വാറന്റി കാലാവധി വര്‍ധിപ്പിച്ചു മികച്ച വില്‍പനാനന്തര സേവനവും ലഭ്യമാക്കുന്നത് ഉറപ്പുവരുത്തും. കേരളത്തിലും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ഇഹം ഡിജിറ്റല്‍ ഷോറൂമുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ഉടമകള്‍ പറഞ്ഞു. 30,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഷോറൂമില്‍ സാംസങ്, സോണി, പാനസോണിക് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും.
വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ എ.കെ നിഷാദ്, മാനേജിങ് ഡയരക്ടര്‍ ഒ. അഷര്‍, നിക്ഷാന്‍, ജസീല്‍ മുഹമ്മദ്, ബര്‍ഫിക് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."