വാഹനാപകടത്തില്‍ മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി
മഞ്ചേരി: വാഹനാപകടത്തില്‍ മരണപ്പെട്ട ഡോക്ടറുടെ കുടുംബത്തിനു റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനി ഒരുകോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി സുധീറിന്റെതാണ് വിധി. പലിശ അടക്കം ഒരുകോടി 40 ലക്ഷം രൂപയാണ് നല്‍കേണ്ടത്. മഞ്ചേരി ആനക്കയം സ്വദേശി ഡോ.അസ്‌ലം റസല്‍(35) ആണ് 2009 ഒക്ടോബര്‍ 25് ഇരുമ്പുഴിയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപെട്ടത്.
ഗള്‍ഫില്‍ ജോലി ചെയ്തു വന്നിരുന്ന ഇയാള്‍ നാട്ടില്‍ ക്ലിനിക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മലപ്പുറത്തുപോയി തിരിച്ചുവരുന്നതിനിടെ ഇരുമ്പുഴിയില്‍ വെച്ചായിരുന്നു അപകടം.
അമിതവേഗതയില്‍ എതിരെ വന്ന ബസ് ഇദ്ദേഹവും കുടുംബവും സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്താല്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയും ഭാര്യ അസ്‌ലം ഷൈനിക്കും മക്കള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭാര്യയാണ് പരാതിക്കാരി.പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. കെ.വി സാബു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."