തേജസ്വിനിയില്‍ ഉത്തരമലബാര്‍ ജലോത്സവം ഇന്ന്
കാര്യങ്കോട്: തേജസ്വിനിയുടെ ഇരുകരകളിലും ഒഴുകിയെത്തുന്ന ആയിരങ്ങളെ സാക്ഷിയാക്കിയുള്ള ഉത്തരമലബാര്‍ ജലോത്സവത്തിന് തേജസ്വിനി ഒരുങ്ങി. നെഹ്റു ട്രോഫി വള്ളം കളിയില്‍ ഏടത്വ ബോട്ട് ക്ലബിനായി ഒരുമിച്ചു തുഴഞ്ഞു രണ്ടാം സ്ഥാനം നേടിയെടുത്ത തുഴച്ചിലുകാര്‍ പല ടീമുകള്‍ക്കായി തുഴയെറിയുമ്പോള്‍ ആവേശത്തിരയിളകുന്ന അനുഭവമാകും. ന്യൂ ബ്രദേഴ്സ് മയ്യിച്ച, എ.കെ.ജി മയ്യിച്ച, വയല്‍ക്കര മയ്യിച്ച, എ.കെ.ജി പൊടോത്തുരുത്തി, കൃഷ്ണപിള്ള കാവുംചിറ, അഴീക്കോടന്‍ അച്ചാംതുരുത്തി, ഇ.എം.എസ് മുഴക്കീല്‍, ഡി.വൈ.എഫ്.ഐ കാര്യങ്കോട് എന്നീ ടീമുകളാണ് ജലരാജ പട്ടത്തിനായി തുഴയെറിയുക. ഇന്നലെ രാത്രിവരെ തേജസ്വി നിയിലും കൈവഴികളിലുമായി അവസാനവട്ട പരിശീലനത്തിലായിരുന്നു ടീമുകള്‍. ഇന്നുച്ചയ്ക്ക് രണ്ടിനു മന്ത്രി ഇ ചന്ദ്രശേഖരന് മത്സരം ഉദ്ഘാടനം ചെയ്യും. പി കരുണാകരന് എം.പി മുഖ്യാതിഥിയാകും. നെഹ്റു ട്രോഫി വള്ളം കളിയില്‍ നടുഭാഗം ചുണ്ടനു വേണ്ടി തുഴഞ്ഞ ക്ലബുകളെ നീലേശ്വരം നഗരസഭ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന് ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."