കണ്ണൂര്‍ ഇനി സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ല
കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി കലക്ടര്‍ മിര്‍ മുഹമ്മദലി പ്രഖ്യാപിച്ചു. തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കാനായി എല്ലാ പഞ്ചായത്തുകളിലെ വീടുകളിലും താമസകേന്ദ്രങ്ങളിലും ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി ഇതോടെ കണ്ണൂര്‍ മാറി. ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 7182 ശൗചാലയങ്ങള്‍ നിര്‍മിച്ചാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മാങ്ങാട്ടിടമായിരുന്നു ജില്ലയിലെ ആദ്യ ഒ.ഡി.എഫ് പഞ്ചായത്തായി സ്വയം പ്രഖ്യാപിച്ചത്. ഇന്നലെ ആറളം കൂടി പ്രഖ്യാപനം നടത്തി. പഞ്ചായത്തുകളുടെ ഇതുമായി ബന്ധപ്പെട്ട സ്വയം പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ജില്ല സമ്പൂര്‍ണ ഒ.ഡി.എഫ് ആയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രിമാരും പ്രമുഖരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ പിന്നീട് നടക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ജില്ല പദ്ധതി പൂര്‍ത്തിയാക്കിയത്. കലക്ടറേറ്റ് പി.ആര്‍ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജയബാലന്‍, കെ.എം രാമകൃഷ്ണന്‍, നാരായണന്‍ നമ്പൂതിരി, ചന്ദ്രന്‍, ഇ മോഹനന്‍, സുരേഷ് കസ്തൂരി, കെ പ്രകാശന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."