HOME
DETAILS
MAL
ഭരിക്കുന്നത് സാധാരണക്കാരന് പഠിപ്പ് നിഷേധിച്ച ഗവണ്മെന്റ്: സി.എച്ച് റഷീദ്
backup
October 02 2016 | 02:10 AM
മുല്ലശ്ശേരി: മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്ത് സാധാരണക്കാരുടെ പഠിപ്പ് നിഷേധിച്ച ഗവണ്മെന്റാണ് കേരളം ഭരിക്കുന്നതെന്നും ഈ നിലയിലാണ് ഭരിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു.
മുല്ലശ്ശേരിയില് യു.ഡി.എഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം യു.ഡി.എഫ് ചെയര്മാന് ജോസ് പോള്‍.ടി അധ്യക്ഷനായി. ഡി.സി.സി മുന്‍ സെക്രട്ടറി സി.ഐ സെബാസ്റ്റ്യന്‍, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്.എം അസ്കറലി തങ്ങള്‍, അഡ്വ.വി.എം മുഹമ്മദ് ഗസ്സാലി, പി.കെ രാജന്, വി.വേണുഗോപാല്‍, കെ.ബി ജയറാം, കെ.കെ ബാബു, സി.സി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."