HOME
DETAILS
MAL
പൊതു തോട് കൈയേറ്റം: കൗണ്‍സിലര്‍ രാജി ഭീഷണി മുഴക്കി
backup
October 02 2016 | 02:10 AM
കാക്കനാട്: പൊതുതോട് കൈയേറ്റം ഒഴിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സി.പി.ഐ അംഗത്തിന്റെ രാജി ഭീഷണി. 32-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.വി.സന്തോഷാണ് രാജി ഭീഷണി മുഴക്കിയത്. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നതിനെതിരെയാണ് കൗണ്‍സിലര്‍ രംഗത്തെത്തിയത്.
കൗണ്‍സില്‍ യോഗത്തില്‍ അഴിമതി അരോപണം വിവാദമയതിനെ തുടര്‍ന്ന് സ്വകാര്യ ഫ്ളാറ്റ് നിര്‍മാണ സ്ഥാപനത്തിന്റെ അനധികൃ കൈയേറ്റം താലൂക്ക് സര്‍വെയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്താമെന്ന് ചെയര്‍പേഴ്സണ്‍ കെ.കെ.നീനു ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്നം കെട്ടടങ്ങിയത്. പൊതു തോട്ടില്‍ കൈയേറ്റം സര്‍വെയര്‍ അളന്ന് തിട്ടപ്പെടുത്തുന്നത് വരെ ഫ്ളാറ്റ് നിര്‍മാണം നിര്‍ത്തിവെപ്പിക്കണമെന്നാണ് കൗണ്‍സിലറുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."