സെമിനാര്‍ നടത്തി
കൊച്ചി: ദേശീയ സന്നദ്ധ രക്തദാനദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസും കളമശ്ശേരി ഗവ. ഐ.ടി.ഐയും ചേര്‍ന്ന് ഐ.ടി.ഐ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. രക്തദാനം ചെയ്യുന്നതിലൂടെ ജീവനാണ് നാം രക്ഷിക്കുന്നതെന്നും അതിനുള്ള ആര്‍ജ്ജവം നമ്മുടെ ചെറുപ്പക്കാര്‍ കാണിക്കണമെന്നും രക്തദാനത്തിനായി സ്വമേധയാ മുന്നോട്ട് വരണമെന്നും ചെയര്‍ പേഴ്സണ്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
വാര്‍ഡ് കൗണ്‍സിലര്‍ എ.എ പരീദ് അധ്യക്ഷനായ ചടങ്ങില്‍ കളമശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി മുഖ്യപ്രഭാഷണം നടത്തി എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ വി.എസ് ഡാലിയ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു.
കളമശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റെജിമോന്, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുംതാസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹരിതാദേവി, ടെക്നിക്കല്‍ അസിസ്റ്റന്റ് സി. പി. കൃഷ്ണന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നവാസ്, അഭിമല്‍, ഡോ.ബാലഗംഗാധരന്‍, സഗീര്‍ സുധീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."