ഉപവാസ സമരം സംഘടിപ്പിക്കും
കൊച്ചി: പെരിയാര്‍ നദിയിലെ കുടിവെള്ള സംഭരണ മേഖലയില്‍ രാസവിഷമാലിന്യം തള്ളിയ സി.എം.ആര്‍.എല്‍ അടച്ചുപൂട്ടണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംഘടനയായ കലക്ടീവ് ഫോര്‍ റൈറ് ടു ലിവ്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കടവന്ത്രയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു മുന്നില്‍ നാളെ നടത്തുന്ന സാംസ്‌കാരിക-മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥികള്‍,നഗരവാസികള്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുക്കും.
കഴിഞ്ഞദിവസം പുഴയിലെ കുടിവെള്ളസംഭരണിയില്‍ നടത്തിയ പരിശോധനയില്‍ സി.എം.ആര്‍.എല്‍ വന്‍തോതില്‍ രാസവിഷമാലിന്യം ഒഴുക്കുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരീകരിച്ചതായും അവര്‍ പറഞ്ഞു. നീല നിറത്തിലുള്ള അസിഡിക്കായ പൊള്ളുന്ന വിഷപദാര്‍ഥമാണ് പുഴയില്‍ തള്ളിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സി.എം.ആര്‍.എല്ലിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.എം.എല്‍ ജോസഫ്,ഡോ.ജി.ഡി.മാര്‍ട്ടിന്‍, സ്വാമി ഖോരക്‌നാഥ്,അഗസ്റ്റിന്‍ വട്ടോള,ബദറുദ്ദീന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."