HOME
DETAILS
MAL
ശരണ്യ തൊഴില്‍ പദ്ധതി: 1.35 കോടി വിതരണം ചെയ്തു
backup
October 02 2016 | 19:10 PM
മലപ്പുറം: അശരണരായ വനിതകള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം 271 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിതരണം ചെയ്തു. കെസ്റു പദ്ധതി പ്രകാരം വിവിധ ബാങ്കുള്‍ മുഖേന വായ്പയായി അനുവദിച്ച 21 ലക്ഷം രൂപയുടെ സബ്സിഡിയായി നാല് ലക്ഷത്തി പതിനേഴായിരം രൂപയും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് ജോബ് ക്ലബ് പദ്ധതി പ്രകാരം 45 ലക്ഷം വായ്പ അനുവദിച്ചതിന് സബ്സിഡിയായി 821000 രൂപയും അനുവദിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."