അപകടക്കെണിയൊരുക്കി അമ്പലപ്പുഴ പൊലിസിന്റെ ഹെല്‍മെറ്റ് വേട്ട
അമ്പലപ്പുഴ: അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയില്‍ അമ്പലപ്പുഴയുടെ തിരക്കേറിയ ഭാഗങ്ങളില്‍ പതിയിരുന്നു അമ്പലപ്പുഴ പൊലിസിന്റെ ഹെല്‍മെറ്റ് വേട്ട. അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷനിലും , അമ്പലപ്പുഴ - തകഴി റോഡിലും, പായല്‍ക്കുളങ്ങരയിലുമാണ് ഹെല്‍മെറ്റ് വേട്ടയുടെ മറവില്‍ ജനങ്ങളെ പീഡിപ്പിക്കുന്നത്.
അപകടകരമായ രീതിയില്‍ റോഡിനോട് ചേര്‍ന്ന് പൊലിസ് വാഹനം പാര്‍ക്ക് ചെയ്ത് റോഡിന്റെ ഇരു ഭാഗങ്ങളിലും ഒരേ സമയം വാഹനങ്ങള്‍ തടയും.
കുടുംബ സമേതം ഇരുചക്രവാഹനങ്ങളില്‍ വരുന്നവരുടെ മുന്നിലേക്ക് മുന്നറിയിപ്പില്ലാതെയാണ് ചാടിവീഴുന്നത്. പൊലിസിനെ കണ്ട് പെട്ടെന്ന് നിര്‍ത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്.
വീതി കുറഞ്ഞ അമ്പലപ്പുഴ -തകഴി റോഡില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മണിക്കൂറുകളോളമാണ് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്.
ഇത് കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്.വലിയ വാഹനങ്ങള്‍ക്ക് സഞ്ചാര തടസവും നേരിട്ടു. തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ബിവറേജിന്റെ റോഡിലേക്ക് നീളുന്ന ക്യൂ ഗതാഗത തടസമുണ്ടാക്കുമ്പോഴാണ് ഇതിനോട് ചേര്‍ന്ന് തന്നെ പൊലിസും ഹെല്‍മെറ്റ് വേട്ടയുടെ പേരില്‍ വാഹനക്കുരുക്ക് സൃഷ്ടിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് മാത്രം ചുമതലയുള്ള ഹോംഗാര്‍ഡിനെ ഇവിടെ വാഹന പരിശോധനയ്ക്ക് നിയോഗിക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."