HOME
DETAILS

ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കം

  
backup
October 02 2016 | 20:10 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4



ആലപ്പുഴ: രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്ന സാമൂഹിക സാഹചര്യത്തില്‍ മഹാത്മാ ഗാന്ധിജിക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കും പ്രസക്തി കൂടി വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ഗാന്ധിജയന്തി ജില്ലാതല വാരാഘോഷം ഉദ്ഘാടനം ചെയ്ത്  കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപ അങ്കണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതീയവര്‍ഗീയ ഭിന്നതകള്‍ വ്യാപകമാകുന്ന സാഹചര്യമുണ്ട്. മതന്യൂനപക്ഷങ്ങളും ദളിതരും സുരക്ഷിതമല്ലാത്ത അവസ്ഥ പലയിടങ്ങളിലും രൂപപ്പെട്ടുവരുന്നു. സംഘര്‍ഷവും പിരിമുറുക്കവും വ്യാപകമാകുന്നു. ഇതിനെല്ലാം എതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നയാളാണ് രാഷ്ട്രപിതാവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമസ്വരാജിനും മാലിന്യനിര്‍മാര്‍ജനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സാഹചര്യം നമ്മള്‍ തിരിച്ചറിഞ്ഞുവരുന്നതായി അദ്ദേഹം പറഞ്ഞു.
ജീവിതം മുഴുവന്‍ സത്യാന്വേഷണത്തിനായി നീക്കിവച്ച് അസാധ്യമെന്ന് തോന്നിയതിനെ സാധ്യമാക്കിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് സന്ദേശം നല്‍കിയ എ.എം. ആരിഫ്  എം.എല്‍.എ. പറഞ്ഞു. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു. നഗരസഭ ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ പാഠപുസ്തകങ്ങളില്‍ ഒതുക്കാതെ വ്യക്തി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്ന് ഗാന്ധി സന്ദേശം നല്‍കിക്കൊണ്ട് പ്രഥമ ഗാന്ധി സ്മൃതി പുരസ്‌കാര ജേതാവ് കല്ലേലി രാഘവന്‍ പിള്ള പറഞ്ഞു.  
പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങാതെ പിടിച്ചുനില്‍ക്കാനുള്ള മാനസിക കരുത്ത് ഗാന്ധിജിയുടെ ജീവിതം നമുക്ക് നല്‍കും. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിശുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ  കാട്ടിത്തന്നിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, കൈക്കൂലി എന്നിവയെല്ലാം വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് ഗാന്ധിജിയെ മനസിലാക്കുന്നവര്‍ തിരിച്ചറിയണമെന്ന് കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ലോകത്തെ മഹാചക്രവര്‍ത്തിക്കും സാധാരണ കര്‍ഷകന്റെയും സമയം ഒരുപോലെയാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും സമത്വ വീക്ഷണം അദ്ദേഹത്തിന്റെ എല്ലാ സന്ദേശങ്ങളിലും കാണാമെന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഗാന്ധി സ്മൃതി മണ്ഡപ സമിതി വൈസ് ചെയര്‍മാന്‍  ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, നഗരസഭാംഗം എ.എം. നൗഫല്‍, എ.ഡി.എമ്മും ഗാന്ധി സ്മൃതിമണ്ഡപ സമിതി സെക്രട്ടറിയുമായ  എം.കെ. കബീര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍പിള്ള, രാജുപള്ളിപ്പറമ്പില്‍, അലിയാര്‍ എം. മാക്കിയില്‍, എസ്.പി.സി. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.വി. ജയചന്ദ്രന്‍, ബേബി പാറക്കാടന്‍  എന്നിവര്‍ പ്രസംഗിച്ചു. തുറവൂര്‍: കുത്തിയതോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിക്ക് സര്‍വ്വമത പ്രാര്‍ത്ഥനയും സമ്മേളനവും നടത്തി. കെ.പി.സി.സി സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി ഭദ്രദീപ പ്രകാശനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ജി.കുഞ്ഞിക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലിപ് കണ്ണാടന്‍ മനക്കോടം പള്ളി വികാരി, ഫാ.സോണി, കെ.ബഷീര്‍ മൗലവി, വാരണം സിജിശാന്തി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.മേഘനാദ്, ഡി.സി.സി. മെമ്പര്‍മാരായ എം.കമാല്‍, തിരുമല വാസുദേവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സലിം, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.ആര്‍. അശോക്കുമാര്‍, കെ.ധനേഷ്‌കുമാര്‍, അരൂര്‍ ബ്ലോക്ക് വനിതാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലൈലാ പ്രസന്നന്‍, കല്പനാ ദത്ത്, ബാബു, സുരേഷ്‌കുമാര്‍, കൃഷ്ണകുമാര്‍, ഷാജി അഗസ്റ്റിന്‍, പി.ആര്‍.മുകുന്ദന്‍, പി.ഭാനുപ്രകാശ്, ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
   കുട്ടനാട്: യൂത്ത് കോണ്‍ഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ചനയും അനുസ്മരണവും കോണ്‍ഗ്രസ് കുട്ടനാട് നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് ജോസഫ് ചേക്കോടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നോബിന്‍ പി.ജോണ്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സജി ജോസഫ്, ബെന്‍സണ്‍ ജോസഫ്, എസ്.ഡി രവി, ഷമീര്‍ പള്ളാത്തുരുത്തി, ഡി. ലോനപ്പന്‍, ബിദിന്‍ എം.ദാസ്, സന്തോഷ് പട്ടണം, മാത്യൂസ്, ജിതീഷ്  റ്റിജോ തുടങ്ങിയവര്‍ സംസാരിച്ചു.
     ചേര്‍ത്തല: ഗാന്ധിജയന്തിയോടനുബന്ധിച്ച് ചേര്‍ത്തല ടൗണ്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര്‍ റെസ്റ്റോം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. റോട്ടറി ക്ലബ് അസി.ഗവര്‍ണര്‍  വി.ആര്‍ വിദ്യാധരന്‍, ഡോ.അനില്‍വിന്‍സെന്റ്, സെക്രട്ടറി സൈറസ് വന്ന്യംപറമ്പില്‍, റെയില്‍വേ ഫുഡ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന അവയവദാന ബോധവത്കരണ ക്ലാസിന് വിജയലക്ഷ്മി ടീച്ചര്‍ നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളില്‍നിന്നും എത്തിയ വിദ്യാര്‍ഥികളും റോട്ടറി ഭാരവാഹികളും റാലി നടത്തി. തുടര്‍ന്ന് റെയില്‍വേസ്റ്റേഷന്‍പരിസരം ശുചീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago