അഴകായി ആവേശമായി ജലപൂരം
ചെറുവത്തൂര്‍: തേജസ്വിനിയുടെ ഓളപ്പരപ്പിനുമേല്‍ കയ് മെയ് മറന്നു തുഴക്കാര്‍ പങ്കായമെറിഞ്ഞപ്പോള്‍ ഇരു കരകളിലും തിങ്ങി നിറഞ്ഞ കാണികള്‍ ആവേശക്കൊടിമുടിയേറി. പുരുഷ വനിതാ മത്സരങ്ങളുടെ ആവേശം വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായിരുന്നു. തൊടുത്തുവിട്ട അസ്ത്രം പോലെ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്നും ഫിനിഷിംഗ് പോയന്റിലേക്ക് ചുരുളന്‍ വള്ളങ്ങള്‍ കുതിച്ചെത്തിയപ്പോള്‍ കരകളിലെ ആവേശം ആര്‍പ്പുവിളികളിലേക്ക് വഴിമാറി. മൂന്നും പിന്നും നോക്കാതെയുള്ള തുഴച്ചിലിന് കാഴ്ചക്കാരുടെ ആര്‍പ്പുവിളികള്‍ വീറും വാശിയും പകര്‍ന്നു. മെയ്ക്കരുത്തിന്റെ തുഴകള്‍ ഓളങ്ങളില്‍ പളുങ്ക് മണികള്‍ ചിതറിച്ച് ഉയര്‍ന്നു താണു. ഓളപ്പരപ്പില്‍ തീപ്പിടിപ്പിച്ച് ഒപ്പത്തിനൊപ്പം വള്ളങ്ങള്‍ തുഴഞ്ഞെത്തി. കുട്ടനാട്ടില്‍ നിന്നെത്തിയ വിവരണക്കാരുടെ വാക്കുകള്‍ മത്സരത്തിന്റെ ആവേശം ഒന്നുകൂടി വര്‍ധിച്ചു. വഞ്ചിപ്പാട്ടും, വര്‍ണനകളും, കവിവാക്യങ്ങളും കൊണ്ട് അവര്‍ ജലോത്സവ പ്രേമികളുടെ മനം കവര്‍ന്നു. തേജസ്വിനി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വാശിയേറിയ മത്സരങ്ങളായിരുന്നു എല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."