HOME
DETAILS
MAL
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിച്ച് വീണ്ടും വി.എസ്
backup
May 05 2016 | 11:05 AM
പാലക്കാട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുന്നയിച്ച് വി.എസിന്റെ ഫെയ്‌സ്ബുക്ക്. മുഖ്യമന്ത്രിയോട് സോളാര്‍ കമ്മിഷന്‍ വീണ്ടും ഹാജരാവാന്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞതുകൊണ്ടാണെന്ന് പത്രറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സോളാര്‍ കമ്മിഷനു മുന്‍പില്‍ ഹാജരാവുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയോടുള്ള ഏഴ് ചോദ്യങ്ങള്‍ അദ്ദേഹം ചോദിക്കുന്നത്.
സമൂഹത്തിന്റെ മുമ്പിലുള്ള ഈ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാന്‍ ആവില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്നും വി.എസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."