'വരകളില്‍ ഗാന്ധി' ശ്രദ്ധേയമായി
തിരുവനന്തപുരം: മിസൈലുകള്‍ക്കു മുകളിലൂടെ സമാധാന സന്ദേശങ്ങളുമായി നടക്കുന്ന ഗാന്ധിജി, ആയുധങ്ങളെ നോക്കി പകച്ചുനില്‍ക്കുന്ന ഗാന്ധി, മിസൈലും വശത്ത് റോക്കറ്റും അതേ രൂപത്തില്‍ ഗാന്ധിയും വശത്ത് വടിയും, ഹിംസയുടെയും അഹിംസയുടെയും പ്രതീകമായി ചിന്തയുണര്‍ത്തുന്ന ഗാന്ധിയന്‍ ആശയങ്ങള്‍ വരകളിലും വര്‍ണങ്ങളിലും നിറച്ച് ചിത്രകാരന്‍മാര്‍ പങ്കിട്ട ആശയം സമകാലീന ലോകത്തെ ആകുലതകള്‍ ഓര്‍മിപ്പിക്കുന്നതായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടത്തിയ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയതായിരുന്നു വരകളില്‍ ഗാന്ധി തത്സമയ ചിത്രരചന.
ആയുധപന്തയവും യുദ്ധവും ഈ ലോകത്തിന്റെ അവസാനത്തിന്, സൗഹ്യദവും അഹിംസയും ലോകത്തിന്റെ നിലനില്‍പ്പിന് എന്നീ വരികളും ആകുലതകളുടെ അലയൊലിയായി ക്യാന്‍വാസിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ചിത്രരചനയുടെ ഉദ്ഘാടനം പി.ആര്‍.ഡി സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് നിര്‍വഹിച്ചു. പ്രമുഖ ചിത്രകാരന്‍മാരായ പി.വി.കൃഷ്ണന്‍, കാരായ്ക്കാമണ്ഡപം വിജയകുമാര്‍, വര്‍ഗീസ് പുനലൂര്‍, വി.എസ്.പ്രകാശ്, ദീപക് മൗത്താട്ടില്‍, കാര്‍ട്ടൂണിസ്റ്റ് ടി.കെ.സുജിത്, ഹരികുമാര്‍, വേണു തെക്കേമഠം, രവീന്ദ്രന്‍ പുത്തൂര്‍ എന്നിവര്‍ ചിത്രം വരച്ചു. ഒക്ടോബര്‍ എട്ട് വരെ വി.ജെ.ടി.ഹാളില്‍ ചിത്രപ്രദര്‍ശനം തുടരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."