മതേതരമില്ലാത്ത ഭാരതമാണ് ബി.ജെ.പിയുടെ സ്വപ്‌നം: മുല്ലപ്പള്ളി
തൊട്ടില്‍പ്പാലം: മതേതരമില്ലാത്ത ഭാരതമാണ് ബി.ജെ.പി സ്വപ്നം കാണുന്നതെന്നും രാജ്യസ്‌നേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ കപടദേശീയ വാദികളായി മാറിയിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.
ഗാന്ധിജയന്തി ദിനത്തില്‍ കപടദേശീയതയ്ക്കും അസഹിഷ്ണുതയ്ക്കും അക്രമത്തിനുമെതിരേ യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് കെ.പി രാഗേഷ് അധ്യക്ഷനായി.
വി.എം ചന്ദ്രന്‍, കെ. ബാലനാരായണന്‍, കാവില്‍ പി മാധവന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കാവില്‍ രാധാകൃഷ്ണന്‍, ശ്രീജേഷ് ഊരത്ത്, കെ.പി ബിജു, വി.പി ദുല്‍ഖിഫില്‍, കെ.സി നജ്മല്‍, റിജേഷ് നരിക്കാട്ടേരി, ശീതള്‍രാജ്, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.കെ ഷമീര്‍, അര്‍ഷാദ് കോരങ്കോട്ട്, എ.സി ഖാലിദ് സംസാരിച്ചു. കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു നാരങ്ങനീര് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."