ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കും
കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കും. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ സുപ്രിം കോടതി കര്‍ശനമായി നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറാന് ഇന്ത്യ തയാറെടുക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും മുമ്പും ശേഷവും 15 ഇടവേളകള്‍ വേണമെന്നും ഇക്കാലയളവില്‍ പരമ്പരകളിലൊന്നും ടീം പങ്കെടുക്കരുതെന്നും ലോധ കമ്മിറ്റി നിര്‍ദേശങ്ങളിലുണ്ട്. മെയ് അവസാനമാണ് ഐ.പി.എല്‍ അവസാനിക്കുക.
ജൂണ്‍ ഒന്നിന് തുടങ്ങുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇക്കാരണത്താല്‍ ഇന്ത്യക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യം ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിന് മുന്‍പ് ആസ്ത്രേലിയന്‍ പരമ്പര നടക്കുന്നുണ്ട്. ഇതെല്ലാം വളരെ മോശമായി ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."